ആത്മാവിലേക്ക് ഒരു എത്തി നോട്ടം

നാലു ചുവരുകൾക്കുള്ളിൽ മാസങ്ങളോളം അകപെട്ടുപോയവന്റെ ജീവിതത്തിലേക്കു ഒന്ന് എത്തി നോക്കുമ്പോൾ അറിയാതെ എവിടെയോ വന്ന മാറ്റങ്ങൾ ഇന്ന് ചിന്തിപ്പിക്കുന്നു മനുഷ്യന് അനിവാര്യമാണെന്നു തോന്നുന്നു ഒരു ഒറ്റപ്പെടുത്തൽ അവന്റെ ആത്മാവിലേക്ക് ഒന്നു തിരിഞ്ഞു നോക്കുവാനും ജീവിതത്തിൻ യാഥാർഥ്യം മനസ്സിലാക്കി വീണ്ടും പുതിയ ഒരു യാത്ര തുടങ്ങുവാൻ..തിരക്കിട്ട ജീവിതത്തിൻ ഉദ്ദേശ്യം അറിയാതെ എന്തൊക്കെയോ നേടുവാൻ പറന്നു നടക്കുമ്പോൾ ഉള്ളിന്റെ ഉള്ളിൽ അനുഭവപ്പെടുന്ന ശൂന്യത കണ്ടും കാണുവാൻ മടിച്ചും ജീവിതം തള്ളി നീക്കി അങ്ങനെ അങ്ങനെ  അങ്ങനെ..............തിരക്കിട്ട ജീവിതത്തിൽ കൂടെ യാത്ര ചെയ്യുന്നവന്റെ യാതനകളും, സങ്കടങ്ങളും ,കണ്ണീരും കാണാൻ സ്വയം മടിച്ചു മുന്നോട്ടു നടന്നു നീങ്ങിയെങ്കിൽ ഇന്നീ ഒറ്റപ്പെടുത്തൽ വീണ്ടും ചിന്തിപ്പിക്കുന്നു നിൻറെ ആത്മാവിലേക്ക് ഒന്നു നോക്കുക വീണ്ടും ഒന്ന് ചിന്തിക്കുക എന്തിനാണീ ജീവിതമെന്നും എന്തിനാണിങ്ങനെ ജീവിച്ചു തീർക്കുന്നതെന്നും മരണത്തിലേക്കുള്ള ഈ ജീവിതത്തിൻ ഉദ്ദേശ്യം എന്താണു...??? വീണ്ടും ആത്മാവിൽ ആരോ മന്ത്രിക്കുന്നു നിന്റെ ചുറ്റും കൂടെ നടക്കുന്നവരെ തുറന്ന കണ്ണുകളോട് ഒന്ന് കണ്ടുകൂടെ.? തുറന്ന കാതുകൾ കൊണ്ട് ഒന്ന് കേട്ടുകൂടെ.?? വലിയ ഹൃദയം കൊണ്ട് ഒന്ന് സ്നേഹിച്ചുകൂടേ.???

Purpose of our life will start to fulfill when you see the surrounding with open eyes and open ears with lovable heart…

Comments

Popular posts from this blog

ഇങ്ങനെയും ജീവിതത്തിൻ ഉദ്ദേശ്യം നിറവേറ്റുന്നവർ

വെട്ടം കണ്ടെത്തുവാൻ

Life with God

Delays are not Denies

The life everthing question mark getting mad

Thoughts

God alone suffices.