Happy Christmas
ഭയപ്പെടേണ്ടാ. ഇതാ സകല ജനത്തിനുംവേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു
ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍ കര്‍ത്താവായ ക്രിസ്‌തു ഇന്നു ജനിച്ചിരിക്കുന്നു
ഈ ഒരു ക്രിസ്തുമസ് കാലത്തിലൂടെ കടന്നു പോകുമ്പോൾ കോവിട് എന്ന മഹാമാരി പലവിധത്തിലും നമ്മെ ഇന്ന് പേടിപ്പെടുത്തുന്നുണ്ട് കാരണം നമ്മുടെ പല ഇഷ്ടങ്ങളും ആഗ്രഹങ്ങളും നടക്കുന്നതിനു ഇന്ന് ഈ മഹാമാരി തടസ്സമായിട്ടു നിൽക്കുകയാണ് എന്നാൽ വചനം പറയുന്നു ഭയപ്പെടേണ്ടാ. ഈ ശബ്‌ദം നമ്മുടെ ഭൗദീക ആഗ്രഹങ്ങളുടെ തടസ്സങ്ങളുടെ മേലുള്ള ഒരു ഉത്തരത്തെക്കാളുപരി ഞാനെന്ന വ്യക്തിയിലേക്കും കൂടിയാണ് ദൈവം നോക്കി പറയുന്നത് ഭയപ്പെടേണ്ടാ. കാരണം ക്രിസ്തു പുൽകുടിലിൽ ജനിച്ചുവെങ്കിൽ അത് ഞാനെന്ന വ്യക്തിയെ നേടുവാനായിട്ടും ആ സ്നേഹത്തിനു മുൻപിൽ വലിയ വിശുദ്ധിക്ക് വില കൊടുത്തുകൊണ്ടുള്ള ജീവിതം നയിക്കപ്പെടുവാനുള്ള ആഗ്രഹത്തോടെ ജീവിക്കുവാനും ഈ സമയം ഓർമപ്പെടുത്തുന്നു. വിശുദ്ധിയിലേക്കുള്ള ഈ യാത്രയിൽ നമ്മെ തടസപ്പെടുത്തുകയോ പേടിപെടുത്തുകയോ ചെയുന്ന എല്ലാ അവസ്ഥകളോടും കൂടിയാണ് മാലാഖ പറയുന്നത് ഭയപ്പെടേണ്ട നിൻറെ വിശുദ്ധിയിലേക്കുള്ള യാത്രയുടെ ഉത്തരമാണ് ക്രിസ്തു. അതേ 2000 വർഷങ്ങൾക്കു മുൻപ് പുൽകുടിലിൽ പിറന്നു ക്രൂശിൽ തൂക്കപ്പെട്ട ക്രിസ്തുവിനെ ഇന്നു നമുടെ വീടുകളിൽ STAR ആയി ഉയിർത്തപ്പെടുമ്പോൾ ഓർമപ്പെടുത്തുന്നത് നമ്മുടെ ജീവിതവും വലിയ വിശുദ്ധിയിൽ ഉയിർത്തപ്പെടുവാനായിട്ടാണ് ദൈവം ആഗ്രഹിക്കുന്നത്..
God bless..
Happy Christmas.

Comments
Post a Comment