ഇങ്ങനെയും ജീവിതത്തിൻ ഉദ്ദേശ്യം നിറവേറ്റുന്നവർ

ജനിച്ചത് മുതൽ ജീവിതത്തിൽ കൂടെയുള്ളത് പട്ടിണിയും ദാരിദ്ര്യവും മാത്രം. വിദ്യാലയത്തിലേക്കുള്ള ആഗ്രഹം എവിടയോ ഇല്ലാതായി ഒരുനേരത്തെ അന്നത്തിനുവേണ്ടിയുള്ള പാടാപെടലിനിടയിൽ. കൂരിരുട്ടു നിറഞ്ഞു നിൽക്കുന്ന രാത്രയിൽ പേടിപ്പെടുത്തുന്ന ശബ്‌ദവുമായി കോരിച്ചൊരിയുന്ന മഴയുടെയും ആഞ്ഞടിക്കുന്ന കാറ്റിന്റെയും ശക്തയാൽ ചെറിയ വെട്ടം മാത്രം നല്കിക്കൊണ്ടിരിക്കുന്ന വിളക്കുകൾ അണഞ്ഞു തുടങ്ങുമ്പോൾ മൂടിപ്പൊതച്ചു ഓല മേഞ്ഞ വീട്ടിൽ മണലിൽ കിടന്നുറങ്ങുന്ന തന്റെ കുഞ്ഞുങ്ങളെയും നോക്കി കണ്ണ് തുറന്നു നോക്കിയിരിക്കുന്ന ഒരു സ്ത്രീ. കാറ്റത്തു ഇളകി തുടങ്ങുന്ന മേല്ക്കൂരയുടെ ഓലകൾക്കിടയിലൂടെ മഴവെള്ളം വീടിനകത്തേക്കു ഒഴുകയിറങ്ങുവാൻ തുടങ്ങി അവ എവിടേയോ തൻ്റെ കുഞ്ഞുങ്ങളുടെ ഉറക്കം കെടുത്തുന്നുവെന്നുള്ള തിരിച്ചറിവു വീട്ടിലുള്ള ചെറിയ പാത്രങ്ങുളുമായി അവരുടെ മുകളിൽ ഉയർത്തി പിടിച്ചുള്ള നിൽപ്പും വെള്ളം നിറയുമ്പോൾ മാറ്റിയൊഴിച്ചും തൻ്റെ കുഞ്ഞുങ്ങളെ മാറ്റികിടത്തിയും നേരം വെളിപ്പിക്കുമ്പോൾ തൻ്റെ കുഞ്ഞുങ്ങളിലെ സുഖമായി ഉള്ള ഉറക്കം തൻ്റെ കണ്ണിലെ ഉറക്കമായി ഹൃദയത്തിലനുഭവിച്ചും അങ്ങനെ ജീവിതം മുന്നോട്ടു...കാലം ഒരുപാടു കടന്നുപോകുമ്പോഴും ജീവിതത്തിൽ എപ്പോഴോ ആഗ്രഹിച്ചു പോയ ചെറിയ സന്തോഷങ്ങളെകാളുപരി വേദന മാത്രം നല്കുന്ന ജീവിതവും വളർന്നു വലുതായ തൻറെ മക്കളിൽ നിന്നനുഭവിക്കുന്ന വലിയ ദുഃഖങ്ങളും എല്ലാം ഇന്ന് ഹൃദയത്തിൽ വലിയ വേദന മാത്രം നല്‌കുമ്പോൾ വീണ്ടും`അവരെ മൂടിപുതപ്പിക്കാനും ഒത്തിരി സ്നേഹിക്കുവാനും മാത്രം ആഗ്രഹിച്ചുകൊണ്ടുള്ള ജീവിതം അങ്ങനെ അങ്ങനെ മുന്നോട്ട്....

"If you know how to love others then fulfilling the purpose of life become very easy."

Comments

Popular posts from this blog

വെട്ടം കണ്ടെത്തുവാൻ

Life with God

Delays are not Denies

The life everthing question mark getting mad

Thoughts

God alone suffices.