വെട്ടം കണ്ടെത്തുവാൻ

ഇരുളും ശൂന്യതയും നിറഞ്ഞ ജീവിതത്തിലൂടെയുള്ള യാത്രയിൽ ചുറ്റും ഇരുട്ട് നിറഞ്ഞു നിൽക്കുന്ന രാത്രിയിൽ. ഒന്നും കാണുവാൻ കണ്ണുകൾക്കു പറ്റാത്ത അവസ്ഥയിൽ ചുറ്റും ജീവിതത്തെയോർത്തുള്ള നിലവിളിയും കരച്ചിലുകളും മാത്രം കേൾക്കാം. എന്താണിതിനർത്ഥമെന്നറിയാതെയുള്ള ഇരിപ്പ് വീണ്ടും കടന്നു വന്ന വഴികളിലേക്ക് ഒന്ന് നോക്കുവാൻ പ്രേരിപ്പിക്കുകയായി. എവിടെയൊക്കെയോ വീണു പോയി എന്നാലും ഇന്ന് നടക്കുന്നു. അറിയാതെ ഉള്ള് ഒന്ന് നനഞ്ഞു തുടങ്ങി നിലവിളി ഹൃദയത്തിന്റെ അഹാതത്തിൽ നിന്നുയരുന്നു. കണ്ണുകളിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒഴുകിത്തുടങ്ങി. ചുറ്റുമുള്ള ഇരുട്ടിനെയും ശബ്ദത്തെയും കീറിമുറിച്ചുകൊണ്ടുള്ള വിളി. ആ വേദന വീണ്ടും അറിയാതെ മുന്നോട്ടു നോക്കുവാനുള്ള പ്രേരണയായി ആ ചെറിയ വെട്ടത്തിലേക്കു നോക്കുവാൻ....ആ വെട്ടം തകർന്നടിഞ്ഞ ജീവിതത്തിൽ വീണ്ടും വലിയ പ്രത്യാശ നല്കിക്കൊണ്ടിരിക്കുന്നു. അറിയാതെയുള്ള മാറ്റം വലിയ ആഗ്രഹത്തോടെയുള്ള നോട്ടം ആത്മാവിനെയും ശരീരത്തെയും ജീവിതത്തെയും ഒരുപോലെ തൊട്ടുകൊണ്ടിരിക്കുന്നു വീണ്ടും ആ വെട്ടം ഓർമ്മപ്പെടുത്തുന്നു നിന്നോടുള്ള സ്നേഹത്താൽ നിനക്കായി ഇല്ലാതാക്കപ്പെട്ട ശരീരത്തിലെ വെളിച്ചമാണിത് നീ പോലുമറിയാതെ നിന്നെ മാറ്റികൊണ്ടിരിക്കുന്നത്.....

The life will change when you find the Light

Comments

Popular posts from this blog

ഇങ്ങനെയും ജീവിതത്തിൻ ഉദ്ദേശ്യം നിറവേറ്റുന്നവർ

Life with God

Delays are not Denies

The life everthing question mark getting mad

Thoughts

God alone suffices.