ബോധപൂർവ്വം ദൈവത്തെ തിരിച്ചറിയാൻ.
ജീവിതത്തിൻ അലച്ചിലുകൾക്കിടയിൽ എന്തിനോ വേണ്ടി എന്തൊക്കൊയോ ചെയ്തുകൂട്ടുമ്പോഴും. ഉള്ളിന്റെ ഉള്ളിലെ ആഗ്രഹങ്ങൾ മാത്രം നിറവേറ്റുവാനായിട്ടു വേണ്ടി ദൈവത്തെ സ്നേഹിക്കുന്നതും അവിടത്തെ മുൻപിൽ പ്രാർത്ഥിക്കുന്നതും അറിയാതെ, എവിടെയോ എന്തൊക്കെയോ നഷ്‌ടപ്പെടുന്നത് മനസ്സിലാക്കിയിട്ടും വീണ്ടും വീണ്ടും ആഗ്രഹങ്ങളുടെയും സ്വപ്നങ്ങളുടെയും പിന്നാലെയുള്ള ഓട്ടം എവിടെയാണവസാനിക്കുന്നതെന്നറിയാതെ ജീവിച്ചു തീർക്കുന്നു......
ദൈവമുണ്ടോ.....?
അതെ ദൈവമുണ്ട്...........
ദൈവം എന്നെ സ്നേഹിക്കുന്നുണ്ടോ........?
അതെ ദൈവമെന്നെ സ്നേഹിക്കുന്നുണ്ട്.............
ആ ദൈവത്തിനു എന്നെക്കുറിച്ചു ഒരു ഉദ്ദേശ്യം ഉണ്ടോ.......?
അതെ ദൈവത്തിനു എന്നെകുറിച്ചൊരു ഉദ്ദേശ്യമുണ്ട്.........
ഇവയെല്ലാം ഞാനറിഞ്ഞിട്ടും എന്നെ പൂർണമായി വിട്ടുകൊടുക്കുവാൻ മടിക്കുന്ന മനസ്സും അടങ്ങാത്ത ആഗ്രഹങ്ങളും മായി വീണ്ടും ജീവിതം മുന്നോട്ടു ജീവിച്ചുതീർക്കുന്നു..
എന്നാൽ ഇന്ന് എന്നെ കാണുകയും, എന്നെ പൂർണമായി അറിയുകയും കൂടെ നടക്കുകയും ചെയ്യുന്ന ദൈവത്തിന്റെ സാനിദ്ദ്യം തിരിച്ചറിയുവാനുള്ള വിളി ബോധപൂർവം മനസ്സിലാക്കുമ്പോൾ അതു തിരിച്ചുവിടുവാൻ പോകുന്നത് യഥാർത്ഥ ജീവിതത്തിലേക്കാണു..എന്റെ അപ്പന്റെ കൂടെ നടക്കുവാനായിട്ടുള്ള ജീവിതത്തിലേക്ക്................................
"ദൈവം കാണുന്നതുപോലെ ലോകത്തെ കാണുവാനും. ലോകം കാണുന്നതുപോലെ ദൈവത്തെ കാണാതിരിക്കാനും എൻ്റെ കൂടെയുള്ള ദൈവമേ എന്നെ സഹായിക്കണമേ.."
Life become filled with miracles when I consciously try to understand and experience the presents of loving father our God.!
Comments
Post a Comment